ഉധംപൂരില്‍ വീണ്ടും തീവ്രവാദി ആക്രമണം: രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

Posted on: August 7, 2015 12:45 am | Last updated: August 7, 2015 at 12:50 am
SHARE

CEASEFIRE1

ശ്രീനഗര്‍: ഉധംപൂരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവിടത്തെ പോലീസ് പോസ്റ്റ് ലക്ഷ്യമാക്കിയാണ് തീവ്രവാദികള്‍ അക്രമം നടത്തിയത്. രാത്രി ഒന്‍പതരയോടെയാണ് ബസ്തര്‍ മേഖലയിലെ പോലീസ് പോസ്റ്റിന് നേരെ തീവ്രവാദികള്‍ അക്രമം നടത്തിയത്.

ചൊവ്വാഴ്ച്ചയും ഇതേ മേഖലയില്‍ തീവ്രവാദികള്‍ അക്രമം നടത്തിയിരുന്നു. ഇതില്‍ ഒരു പാക് തീവ്രവാദിയെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടിയിരുന്നു. എന്നാല്‍ ഇയാള്‍ തങ്ങളുടെ പൗരനല്ലെന്നാണ് പാക് വിശദീകരണം.