ഹിരോഷിമാ ദിനത്തില്‍ യുദ്ധവെറിക്കെതിരെ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു

Posted on: August 7, 2015 5:02 am | Last updated: August 6, 2015 at 10:03 pm
SHARE

കാസര്‍കോട്: ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ബോംബില്‍ ലക്ഷക്കണക്കിനാളുകള്‍ ദാരുണമായി കൊല്ലപ്പെടുകയും നിരവധിപേര്‍ ജീവച്ഛവമായി മാറുകയും ചെയ്ത ദുഃഖസ്മരണകള്‍ ഉണര്‍ത്തി ഹിരോഷിമാ ദിനത്തില്‍ വിദ്യാര്‍ഥികള്‍ യുദ്ധവെറിക്കെതിരെയുള്ള സമാധാനത്തിന്റെ പ്രതിജ്ഞകളുമായി കൈകോര്‍ത്തു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.
അടുക്കത്ത്ബയല്‍ ഗവ. യു പി സ്‌കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാദിനം ആചരിച്ചു. ബിഗ് ക്യാന്‍വാസില്‍ ചിത്രം വരച്ചുകൊണ്ട് പ്രശസ്ത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്‌കൂളിലെ കുട്ടികളും ക്യാന്‍വാസ് ചിത്രരചന നടത്തി യുദ്ധവിരുദ്ധ വികാരം മറ്റുള്ളവരിലേക്ക് പകര്‍ന്നു.
എസ് എം സി ചെയര്‍മാന്‍ എ ടി നായ്ക്ക് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ യു രാമ, സീനിയര്‍ അസിസ്റ്റന്റ് കെ ഗൗരി, സ്റ്റാഫ് സെക്രട്ടറി മാത്യു കെ ജെ, പി ടി എ പ്രസിഡന്റ് ദയാനന്ദ ഷെട്ടി, സണ്ണി കെ മാടായി പ്രസംഗിച്ചു.
ചിത്രരചനാ പരിപാടിക്ക് എസ് ആര്‍ ജി കണ്‍വീനര്‍ കെ സുബ്രഹ്മണ്യന്‍, മഹേഷന്‍ എം, ഷേര്‍ലി ഹൈസിന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അംഗഡിമുഗര്‍: ഹിരോഷിമ ദിനത്തില്‍ ജി എച്ച് എസ് എസ് അംഗഡിമുഗറിലെ വിദ്യാര്‍ഥികള്‍ സമാധാന സ്മാരക തീര്‍ത്തു. ഹെഡ്മാസ്റ്റര്‍ സി അശോക ഉദ്ഘാടനം ചെയ്തു. മോഹനന്‍, നാരായണി, സലാഹുദ്ദീന്‍, രാജന്‍, ദിലീപ്, ജയറാം, സാവിത്രി എന്നിവര്‍ നേതൃത്വം നല്‍കി.