ഭൂപതിവ് ചട്ടഭേദഗതി: ഉത്തരവാദികള്‍ക്ക് നേരെ നടപടി വേണം കോടിയേരി

Posted on: August 6, 2015 9:59 pm | Last updated: August 6, 2015 at 9:59 pm
SHARE

kodiyeriകണ്ണൂര്‍: ഭൂമിപതിവ് ചട്ടഭേദഗതിയില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമി ചട്ടത്തില്‍ 2005 ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയത് എന്തിനെന്നു മുഖ്യമന്ത്രി വിശദീകരിക്കണം.

ഈ ദിവസത്തിനു മുമ്പു കൈയേറ്റം നടത്തിയവരുടെ പട്ടിക പുറത്തുവിട്ടാല്‍ ആരെ സഹായിക്കാനാണു നടപടിയെന്നു വ്യക്തമാകും. മന്ത്രിസഭ അറിയാതെയെടുത്ത തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു.