Connect with us

National

കടല്‍കൊല കേസ്: ഇന്ത്യക്ക് വേണ്ടി വിദേശ അഭിഭാഷകര്‍ ഹാജരാവും

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍കൊല കേസില്‍ ഇന്ത്യക്ക് വേണ്ടി രാജ്യാന്തര െ്രെടബ്യൂണലില്‍ വിദേശ അഭിഭാഷകര്‍ ഹാജരാകും. ഫ്രഞ്ച് അഭിഭാഷകരായ ഏലിയന്‍ പെല്ലറ്റ്, ആര്‍ ബണ്ടി എന്നിവരാകും രാജ്യാന്തര െ്രെടബ്യൂണലില്‍ ഹാജരാവുക. കടല്‍ക്കൊലക്കേസ് ആഗസ്ത് 10, 11 തീയതികളില്‍ െ്രെടബ്യൂണല്‍ പരിഗണിക്കും. വിദേശ അഭിഭാഷകരെ കൂടാതെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നരസിംഹയുടെ നേതൃത്വത്തില്‍ വിദേശകാര്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട എട്ടംഗ അഭിഭാഷക സംഘവും ഹാജരാകുന്നുണ്ട്. അതേസമയം, നിയമനടപടികള്‍ വൈകിപ്പിച്ചത് ഇറ്റലിയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എല്‍ നരസിംഹ, എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ സംഘവും വിദേശ അഭിഭാഷകരെ സഹായിക്കാന്‍ കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ ജര്‍മനിയിലുണ്ടാവും.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളായ ലെസ്‌റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നീ നാവികരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരാണ് രാജ്യാന്തര െ്രെടബ്യൂണലിനെ സമീപിച്ചത്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വച്ചാണ് വെടിവെപ്പ് നടന്നത് എന്നതിനാല്‍ കേസ് രാജ്യാന്തര െ്രെടബ്യൂണല്‍ പരിഗണിക്കേണ്ടതില്ല എന്ന നിലപാടാവും ഇന്ത്യ സ്വീകരിക്കുക.