മെസിയും വില്ലനായി; സഹതാരത്തെ തലകൊണ്ടിടിച്ചു

Posted on: August 6, 2015 8:22 pm | Last updated: August 6, 2015 at 8:22 pm
SHARE

messi attackറോം: ഒടുവില്‍ സൂപ്പര്‍താരം ലയണല്‍ മെസിയും വില്ലനായി. സൗഹൃദ മല്‍സരത്തിനിടെ എതിര്‍ ടീമിലെ താരത്തെ തലകൊണ്ടിടിച്ച മെസി താരത്തിന്റെ കഴുത്തിന് പിടിച്ചു തള്ളി. റോമയുടെ മപുവ മബിവായെ ആണ് സൂപ്പര്‍താരത്തിന്റെ കയ്യേറ്റത്തിനിരയായത്. എന്താണ് മെസിയെ പ്രകോപിപ്പിച്ചത് എന്നു വ്യക്തമല്ല.

എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്ന റഫറി മെസിക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചില്ല. കടുത്ത ഫൗളുകളോട് പോലും സൗമ്യനായി പ്രതികരിക്കാറുള്ള താരത്തെ കടുത്ത പ്രതികരണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന ആകാംക്ഷയിലാണ് കായിക ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here