പതിനൊന്ന് പേരെ കൊന്ന് തിന്ന 68കാരി പിടിയില്‍

Posted on: August 6, 2015 6:29 pm | Last updated: August 6, 2015 at 7:09 pm
SHARE
തമാറ സന്‍സോവ പോലീസ് കസ്റ്റഡിയില്‍
തമാറ സന്‍സോവ പോലീസ് കസ്റ്റഡിയില്‍

മോസ്‌കോ: പത്ത് വര്‍ഷത്തിനിടെ  റഷ്യയിലെ മുത്തശ്ശി കൊന്നു തിന്നത് 11 പേരെ. ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ തമാറ സന്‍സോവയെന്ന 68കാരിയാണ് പോലീസിന്റെ പിടിയിലായത്. 79 വയസ്സുള്ള ഒരു സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണ് ഇവര്‍ പോലീസ് പിടിയിലാവുന്നത്. തമാറയെ
ചോദ്യം ചെയ്ത അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തമാറയെ പത്ത് വര്‍ഷത്തിനിടെ ഇവര്‍ കൊലപ്പെടുത്തിയത് 11 പോരെയാണ്. കേസുമായി ബന്ധപ്പെട്ട സി സി ടി വി ക്യാമറകള്‍ പരിശോധിക്കുന്നതിനിടെയാണ് അവസാനമായി കൊലപ്പെടുത്തിയ 79കാരിയുടെ മൃതദേഹം നശിപ്പിക്കുന്ന വീഡിയോ പോലീസിന് ലഭിച്ചത്.

തമാറ സന്‍സോവ
തമാറ സന്‍സോവ

ഉറക്ക ഗുളിക കൊുത്ത് മയക്കിയ ശേഷം ജീവനോടെ വാള്‍ ഉപയോഗിച്ച് കഴുത്തറുത്താണ് 79 കാരിയെ തമാറ കൊലപ്പെടുത്തിയത്. മൃതദേഹം മാറ്റുന്നതിനിടെയാണ് സി സി ടി വി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി തമാറയുടെ വീട് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മറ്റ് പത്ത് കൊലപാതകങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം തലയും കൈകാലുകളും അറുത്തുമാറ്റി ക്രൂരമായി കൊലപ്പെടുത്തുകയാണ് തമാറയുടെ രീതി. കൊലപ്പെടുത്തിയവരുടെ ശ്വാസകോശം കഴിക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു.