Connect with us

Kerala

2005ലെ ഭൂനിയമ ഭേദഗതി ഹൈകോടതി ഭാഗികമായി റദ്ദാക്കി

Published

|

Last Updated

കൊച്ചി: 10 ഏക്കര്‍വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കാമെന്ന 2005ലെ ഭൂനിയമ ഭേദഗതി ഹൈകോടതി ഭാഗികമായി റദ്ദാക്കി. ഭൂപരിഷ്‌കരണ നിയമം 7(ഇ)ല്‍ കൊണ്ടുവന്ന ഭേദഗതിയില്‍, പത്ത് ഏക്കര്‍ വരെ മിച്ചഭൂമി കൈവശം വെച്ചവര്‍ക്ക് ആ ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിക്കുമായിരുന്നു. കെ എം മാണി റവന്യൂ മന്ത്രിയായിരിക്കെയാണ് 2005ല്‍ ഭൂനിയമ ഭേദഗതി കൊണ്ടുവന്നത്. സീറോ ലാന്‍ഡ് പദ്ധതിയില്‍ ആവശ്യമായ ഭൂമി ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായപ്പോള്‍ 2012ല്‍ ഈ പത്ത് ഏക്കറിന്റെ പരിധി സര്‍ക്കാര്‍ നാല് ഏക്കറായി കുറച്ചു. ഭേദഗതി വന്നതോടെ നിരവധിപേര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണു ഹൈകോടതിയുടെ വിധി.

എന്നാല്‍ ഭൂ ഉടമ പിന്തുടര്‍ച്ച പ്രകാരം ബന്ധുക്കള്‍ക്കു കൈമാറിയ ഭൂമിക്ക് ഈ ഇളവ് ബാധകമല്ലെന്ന് ഭൂനിയമ ഭേദഗതി റദ്ദാക്കിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ബന്ധുക്കള്‍ കൈമാറിയ ഭൂമിക്കും ഈ നിയമഭേദഗതി ബാധകമാകില്ല. എന്നാല്‍ സ്വകാര്യ വ്യക്തിക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയ നാല് ഏക്കര്‍ വരെയുള്ള ഭൂമിക്ക് മാത്രം ഭേദഗതി ബാധകമായിരിക്കുമെന്നും കോടതി അറിയിച്ചു.

Latest