ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതായി പരാതി

Posted on: August 6, 2015 4:19 pm | Last updated: August 6, 2015 at 4:19 pm
SHARE

1820807024

ദുബൈ: അപേക്ഷ സമര്‍പിച്ചാല്‍ ഏഴ് പ്രവര്‍ത്തി ദിനങ്ങള്‍ക്കകം പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികാരികള്‍ പറയുമ്പോഴും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതായി പരാതി. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ 40 മുതല്‍ 60 ദിവസം വരെ വേണ്ടി വരുന്നതായാണ് പ്രവാസി ഇന്ത്യക്കാര്‍ പരാതിപ്പെടുന്നത്. പുതിയ നിയമ പ്രകാരം കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ടുമായി നവംബര്‍ മുതല്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് മലയാളികള്‍ ഉള്‍പെടെ നിരവധി പേര്‍ പാസ്‌പോര്‍ട്ട് മാറ്റികിട്ടാനും നിലവിലുള്ളവ പുതുക്കാനും കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനുമായി കോണ്‍സുലേറ്റിനെ സമീപിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.
പാസ്‌പോര്‍ട്ട്, മെഷിന്‍ റീഡബിള്‍ ആക്കാന്‍ ഉള്‍പെടെ വന്‍ തിരക്കാണ് പാസ്‌പോര്‍ട്ട് വിതരണത്തിനുള്ള ബി എല്‍ എസ് കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്. പി കിഷോര്‍ എന്നയാള്‍ക്ക് കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കി കിട്ടിയത് 60 ദിവസത്തിന് ശേഷമാണ്. 2016 വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ടായിരുന്നു പുതുക്കാനായി നല്‍കിയതെന്ന് കിഷോര്‍ വ്യക്തമാക്കി. തനിക്ക് ജനിച്ച കുഞ്ഞിന് പാസ്‌പോര്‍ട്ടിനായി സമീപിച്ചപ്പോള്‍ മോശം പെരുമാറ്റമാണ് അധികാരികളില്‍ നിന്ന് ഉണ്ടായതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഷാര്‍ജയിലെ താമസക്കാരന്‍ വ്യക്തമാക്കി. തന്റെയും ഭാര്യയുടെയും പേരുകള്‍ രണ്ട് പാസ്‌പോര്‍ട്ടുകളിലും രേഖപ്പെടുത്തിയിട്ടില്ലാതിരുന്നതിനാല്‍ കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ 40 ദിവസം കാത്തിരിക്കേണ്ടി വന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം കഴിഞ്ഞത്. ഇതുമൂലം നാട്ടില്‍ പോകാനുള്ള തിയ്യതിയില്‍ മാറ്റം വരുത്തേണ്ടി വന്നതായും ഇദ്ദേഹം വെളിപ്പെടുത്തി.
ജമ്മു കാശ്മീരില്‍ നിന്നുള്ളവരാണ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. ഇവര്‍ക്ക് സംസ്ഥാനത്ത് നിന്നു പോലീസ് വെരിഫിക്കേഷന്‍ ലഭ്യമാവാന്‍ മാത്രം ഒരു മാസത്തില്‍ അധികം കാലതാമസമാണ് നേരിടുന്നത്.
അതേ സമയം ആളുകള്‍ കൃത്യമായ വിവരങ്ങള്‍ ചേര്‍ക്കുന്നതില്‍ സംഭവിക്കുന് വീഴ്ചയാണ് പാസ്‌പോര്‍ട്ട് വൈകാന്‍ ഇടയാക്കുന്നതെന്ന് ബി എല്‍ എസ് അധികൃതര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. ംംം.യഹ െശിറശമ്ശമൌമല.രീാ എന്ന സൈറ്റില്‍ നിന്നു ഇതിനുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് പൂരിപ്പിച്ച ശേഷം ബി എല്‍ എസ് കേന്ദ്രങ്ങളില്‍ എത്തിയാല്‍ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പലരും അപേക്ഷയില്‍ പ്രധാനപ്പെട്ട പല വിവരങ്ങളും ഉള്‍കൊള്ളിക്കാതെയാണ് അപേക്ഷ നല്‍കാണെന്നും ഇതാണ് പാസ്‌പോര്‍ട്ട് ലഭിക്കുന്നത് വൈകാന്‍ ഇടയാക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here