Connect with us

Kozhikode

കാന്തപുരത്തിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് കെഎം ഷാജി

Published

|

Last Updated

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് കെഎം ഷാജി എംഎല്‍എ. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റാണ്. ആശയപരമായി നേര്‍ക്ക് നേരെ പോരാടാന്‍ കഴിവില്ലാത്തവരാണ് ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതെന്നും കെഎം ഷാജി ഫേസ്ബുക്ക പോസ്റ്റിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് “കാന്തപുരത്തിനെതിരെ കെഎം ഷാജി” എന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിച്ചത്. ഇതിനെതിരെയാണ് കെഎം ഷാജി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ രൂപം:
ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ കാരണം ഈ ഫോട്ടോയില്‍ എന്റെ പ്രസ്ഥാവന എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായിശ്ര ദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. നുണപറയുകയും അത് സത്യമാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത് എല്ലാ കാലത്തും ഫാസിസ്റ്റ്കളുടെ തന്ത്രമാണ്.ആശയപരമായി നേര്‍ക്ക് നേരെ പോരാടാന്‍ കരുത്ത് ഇല്ലാത്തവരാണ് ഇത്തരം ശുദ്ധ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നത്. പറയാനുള്ളത് നേര്‍ക്ക് നേരെപറയാനുള്ളത് നിര്‍ഭയമായി പറയാനുള്ള ചങ്കൂറ്റവും ,തന്റെടവും എനിക്കുണ്ട്.അതുകൊണ്ട് തന്നെ ഇത്തരം കള്ളപ്രചാരണങ്ങള്‍ നിങ്ങള്‍ തിരിച്ചറിയണമെന്ന് ഓര്‍മപ്പെടുത്തുന്നു.

ഞാനൊരു യാത്രയിലാണു
ബഹ്‌റൈനിന്‍ കെ എം സി സി യുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു
എയര്‍പ്പോര്‍ട്ടില്‍ ഇരിക്കുമ്പോഴാണ്‍ ഈ മെസ്സേജ് ശ്രദ്ദയില്‍ പെട്ടതു
അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ നേരില്‍ തന്നെ ഞാന്‍ വിളിചു പറഞ്ഞിരുന്നു … അവരുടെ മറുപടി എനിക്കു വലിയ സന്തോഷം ഉണ്ടാക്കി “താങ്കളെ പോലെ ഒരാള്‍ കാര്യങ്ങള്‍ പറയാന്‍ ഇങ്ങനെ ഒരു വളഞ്ഞ വഴി എടുക്കില്ല എന്നു ഞങ്ങള്‍ക്കറിയാം ” “ഇത്തരം പ്രചാരകര്‍ ആരെന്നും അവരുടെ താല്‍പര്യം എന്താണെന്നും ഞങ്ങള്‍ക്കറിയാം ” ……….

സര്‍ട്ടിഫിക്കറ്റുകള്‍ ആരുടേതും എനിക്കും ആവശ്യമില്ല …. പക്ഷെ അന്യായമായി ആരും തെറ്റായി കാര്യങ്ങള്‍ ധരിക്കരുതു എന്നു വിചാരിച്ചാണു ഇതിവിടെ പോസ്റ്റിയതു …
സ്വന്തം വാക്കും സംഘടനയുടെ പ്രവര്‍ത്തിയും ജനം വിശ്വസിക്കില്ല എന്നു തോന്നുന്നവര്‍ക്കു കൊള്ളാവുന്നവരുടെ പേരും ചിത്രവുമൊക്കെ ഉപയോഗിക്കേണ്ടി വരും ഇങ്ങനെയൊക്കെ …
പക്ഷെ അതിന്റെയൊക്കെ ആയുസ്സു വെറും മിനിറ്റുകള്‍ മാത്രമാണെന്നു ഇവര്‍ തിരിച്ചറിയണം !!!!!
സ്വന്തം ആശയങ്ങള്‍ പറയാന്‍ ഇങ്ങനെ മറ്റുള്ളവരുടെ പേരും മുഖവുമൊക്കെ മോഷ്ടിച്ചെടുക്കാതെ ഇനിയുള്ള കാലം സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കാന്‍ നോക്കി കൂടെ ഇവര്‍ക്കു
എവിടുന്നു സാധിക്കാന്‍ …?
ചില ജന്മങ്ങള്‍ അങ്ങിനെയാണു
സ്വന്തമായൊരു ഊരും പറയാനൊരു പേരുമില്ലാതെ എരിഞ്ഞടങ്ങിയങ്ങു തീരും … സഹതപിക്കാനല്ലാതെ നമുക്കെന്തു ചെയ്യാനാവും.

Latest