അറവുമാട് ക്ഷാമം രൂക്ഷം; ജില്ലയില്‍ കോഴി വില്‍പ്പന തകൃതി

Posted on: August 6, 2015 12:14 pm | Last updated: August 6, 2015 at 12:14 pm
SHARE

chickenകല്‍പ്പറ്റ: അറവുമാട് ക്ഷാമം രൂക്ഷമായതോടെ ജില്ലയില്‍ കോഴി വില്‍പ്പന തകൃതി. ഒരാഴ്ചമുമ്പ് വരെ പ്രതിദിനം രണ്ട് ലക്ഷം കോഴികളെ വിറ്റിരുന്നത് നാലഞ്ച് ദിവസങ്ങളില്‍ ഇരട്ടിയിലേറെയായതായി കോഴിവ്യാപാരികള്‍ പറഞ്ഞു.
ജില്ലയില്‍ മത്സതരാടിസ്ഥാനത്തില്‍ കോഴിവില്‍പ്പന നടത്തുന്നത് കമ്പളക്കാടാണ്. കിലോ ഇറച്ചിക്ക് 120 മുതല്‍ 130 വരെയാണ് വില. ഇങ്ങനെ വില്‍പ്പന നടത്തിയാലും മിതമായ ലാഭം ലഭിക്കുന്നുണ്ടന്ന് കച്ചവടക്കാര്‍ പറയുന്നു. പല കേഴി വ്യാപാരികളും പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന വ്യാപാരികളും പറഞ്ഞു. ഇടക്കാലത്ത് തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളില്‍ കോഴിക്ക് അസുഖം വന്നത് വിലയിടിവിന് കാരണമായിട്ടുണ്ട.് ജില്ലയിലെത്തുന്ന കോഴികള്‍ക്ക് ഏജന്‍സികള്‍ കൂടിയ വിലക്കാണ് നല്‍കുന്നത്.
വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയില്‍ 5 ലക്ഷത്തോളം കോഴികളെ വില്‍പ്പന നടത്താറുണ്ട്. എന്നാല്‍ ഇങ്ങനെ വില്‍പ്പന വര്‍ധിക്കുമ്പോഴും വിലകുറക്കാന്‍ കച്ചവടക്കാര്‍ തയ്യാറാകുന്നില്ല.
കേരളത്തിലെ വിവിധ ജില്ലകളില്‍ കോഴിഫാമുകളുടെ എണ്ണം വര്‍ധിച്ചതോടെ തമിഴനാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഫാമുകളില്‍ വിലഗണ്യമായി കുറഞ്ഞു. തമിഴ്‌നാട് ബോയിലര്‍ കോഡിനേഷന്‍ കമ്മറ്റിയാണ് ഈ നീക്കത്തിനു പിന്നില്‍. ഇവിടെ ഇപ്പോള്‍ ഒരു കോഴിക്ക് 40 രൂപ മുതല്‍ 45 രൂപവരെയാണ് വില. ഇത് വയനാട്ടില്‍ എത്തുമ്പോഴേക്കും 60 രൂപ വില വരെ ളഭിക്കും.
എന്നാല്‍ കച്ചവടക്കാര്‍ക്ക് ഏജന്‍സികള്‍ നല്‍കുന്നത് 110 മുതല്‍ 140 രൂപ വരെയാണ്. കച്ചവടക്കാര്‍ക്ക് കൊടുത്താല്‍ തന്നെ 130 രൂപ മുതല്‍ 120 രൂപവരെ പൊതുജനങ്ങള്‍ക്ക് ഇറച്ചി കൊടുക്കാം. ഏജന്‍സികള്‍ അമിത അമിത ലാഭം കൊയ്യുന്നത് കച്ചവടക്കാര്‍ക്ക് ഇരുട്ടടിയായി. മലബര്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ആന്റിബയോട്ടിക് രഹിത ജൈവകേഴികളുടെ ഉല്‍പ്പാദനം വര്‍ധിച്ചതും തമിഴ്‌ലോബിയെ വിവകുറക്കാന്‍ നിര്‍ബന്തിതരാക്കി. കേരളത്തിലെ ജൈവ കോഴി ഉല്‍പ്പാദകര്‍ കൂടുതലായി സമീപിച്ചതിനെ തുടര്‍ന്ന തമിഴ്‌നാട്ടില്‍ കോഴികുഞ്ഞുങ്ങളുടെ വില വര്‍ദ്ധിക്കുകയും ചെയ്തു. 20 മുതല്‍ 26 രൂപക്ക് വിറ്റിരുന്ന കോഴികളെ ഇപ്പോള്‍ 38 രൂപക്കാണ് വില്‍പ്പന നടത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പ്രതിദിനം അഞ്ച് മുതല്‍ 10 ലോഡുകള്‍ വരെ വിവിധ വണ്ടികളിലായി ജില്ലയുടെ പല ഭാഗങ്ങളിലും എത്താറുണ്ട്. ന്നാല്‍ രണ്ട് മൂന്ന് ദിവസങ്ങളില്‍ കോഴികളുടെ വരവ് വര്‍ധിച്ചിട്ടുണ്ട.് ഇടനിലക്കാരുടെ ചൂഷണം വര്‍ധിച്ചതായി കോഴിഫാം അസോസിയേഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here