Connect with us

National

ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്്്മീരിലെ ഉധംപൂരില്‍ ബിഎസ്എഫിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പ്രസ്താവന നടത്തി. ഭീകരര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന രാജ്യമല്ല ഇന്ത്യ. ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ബിഎസ്എഫിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ കുടുംബത്തിനു സഹായം നല്‍കും. പാക് ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പാരിതോഷികം നല്‍കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഭീകരരുടെ കൈയില്‍ നിന്നു രണ്ട് എകെ 47 തോക്കും ഗ്രനേഡുകളും പിടികൂടിയതായും മന്ത്രി അറിയിച്ചു.

ബുധനാഴ്ചയാണ് ഉധംപൂരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ടു ജവാന്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest