Connect with us

Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Published

|

Last Updated

കൊച്ചി:അന്താരാഷ്ട്ര വിപണിയിലെ വിലയിടവിനെത്തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടരുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ വില 18720 ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 2340 രൂപയാണ് വില. അമേരിക്ക പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ഡോളര്‍ വാങ്ങുന്നതാണ് വിലയിടിവിന് കാരണം. ദേശീയ ബുള്യണ്‍ വിപണിയിലും വിലയിടിവ് തുടരുകയാണ്. പത്ത് ഗ്രാം സ്വര്‍ണത്തിന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 100 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1084 ഡോളറിലേക്കും വില ഇടിഞ്ഞു. അമേരിക്കന്‍ ഫെഡല്‍ റിസര്‍വ്വിന്റെ പണനയ അവലോകന യോഗം സെപ്റ്റംബര്‍ പതിനഞ്ചിനാണ്. ഈ യോഗത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനം ഉണ്ടായേക്കും. ഇത് വീണ്ടും ഡോളര്‍ ശക്തി പ്രാപിക്കാനും സ്വര്‍ണ വില ഇടിയാനും കാരണമാകും.