ട്രെയിനപകടത്തില്‍ മരിച്ചവരില്‍ പത്തംഗ കുടുംബവും

Posted on: August 6, 2015 9:40 am | Last updated: August 6, 2015 at 9:40 am
SHARE

derailement_0ഭോപാല്‍: ഹാര്‍ദ ജില്ലയിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരില്‍ പത്തംഗ കുടുംബവും. നരസിംഗപൂര്‍ ജില്ലയിലെ ഗോതെഗാവില്‍ നിന്നുള്ള രജക് കുടുംബത്തിലെ പത്ത് പേരാണ് മരിച്ചത്. രാംനിവാരി, ഉമ്‌റ ഗ്രാമങ്ങളില്‍ നിന്നുള്ള ഒരു കുടുംബത്തില്‍പ്പെട്ട 13 പേര്‍ ശ്രീധം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ജനത എക്‌സ്പ്രസില്‍ കയറിയത്. ഷിര്‍ദിയിലേക്കുള്ള യാത്രയിലായിരുന്നു ഈ കുടുംബം. എന്നാല്‍, ട്രെയിന്‍ ഹാര്‍ദ ജില്ലയിലെ ഖിര്‍കിയക്കടുത്ത് പാളം തെറ്റുകയായിരുന്നു.
തന്റെ അമ്മാവന്‍ ദീപ്ചന്ദ് രജക്, അദ്ദേഹത്തിന്റെ ഭാര്യ ഹീരാഭായി രജക്, തന്റെ സഹോദരന്‍ ഘന്‍ശ്യാം രജക് എന്നിവരുള്‍പ്പെടെ 13 നപേരാണ് തന്റെ കുടുംബത്തില്‍ നിന്ന് ട്രെയിന്‍ യാത്രയിലുണ്ടായിരുന്നതെന്ന് ദീപ്ചന്ദിന്റെ അനന്തരവന്‍ മനീഷ് രജക് മാധ്യമങ്ങളോട് പറഞ്ഞു. ദീപ്ചന്ദും ഭാര്യ ഹീരാഭായിയുമുള്‍പ്പെടെ 10 പേരാണ് മരിച്ചത്.
തന്റെ പിതാവ് കഴിഞ്ഞ ദിവസം രാത്രി തന്നെ ഹാര്‍ദയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിയിലെത്തിയതായും 10 മൃതദേഹളുമായി നാട്ടിലേക്ക് തിരിച്ചെത്തിയതായും മനീഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here