ഐ എന്‍ എല്‍ നേതാക്കള്‍ കാന്തപുരത്തെ കണ്ടു

Posted on: August 6, 2015 6:13 am | Last updated: August 6, 2015 at 9:14 am
SHARE

Kanthapuramകോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന ഭാരവാഹികള്‍ പ്രസിഡന്റ് എസ് എ പുതിയ വളപ്പിലിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരെ സന്ദര്‍ശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആസന്നമായ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ സംഘം കാന്തപുരം ഉസ്താദിനെ ധരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബ്, സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, സെക്രട്ടറിമാരായ കെ പി ഇസ്മാഈല്‍, എന്‍ കെ അബ്ദുല്‍ അസീസ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഖാസിം ഇരിക്കൂര്‍, ബശീര്‍ ബഡേരി, സി പി നാസര്‍ കോയ തങ്ങള്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത

LEAVE A REPLY

Please enter your comment!
Please enter your name here