ഫോക്‌നര്‍ക്ക് രണ്ടു വര്‍ഷം ഡ്രൈവിംഗ് വിലക്ക്‌

Posted on: August 5, 2015 11:24 pm | Last updated: August 5, 2015 at 11:24 pm
SHARE

James_Faulkner_050817സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജയിംസ് ഫോക്‌നര്‍ക്ക് രണ്ടു വര്‍ഷം ഡ്രൈവിംഗ് വിലക്ക്. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനാണ് ഫോക്‌നറെ കോടതി ശിക്ഷിച്ചത്. ശിക്ഷയുടെ ഭാഗമായി ഫോക്‌നര്‍ 10,000 ബ്രിട്ടീഷ് പൗണ്ട്് പിഴയടക്കുകയും വേണം. ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ ലങ്കാഷെയറിന്റെ കളിക്കാരനായ ഫോക്‌നര്‍ കഴിഞ്ഞ ജൂലൈ രണ്ടിനാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു അറസ്റ്റിലായത്. ഇതോടെ ആഷസ് പരമ്പര ഫോക്‌നര്‍ക്ക് നഷ്ടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here