ഇന്ത്യക്കുള്ള ദൈവത്തിന്റെ സമ്മാനമാണ് മോദി: വെങ്കയ്യാ നായിഡു

Posted on: August 5, 2015 7:47 pm | Last updated: August 5, 2015 at 10:32 pm
SHARE

modi and venkayya nayiduന്യൂഡല്‍ഹി: ഇന്ത്യക്കുള്ള ദൈവത്തിന്റെ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യാ നായിഡു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാജ്യത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ടാണ് കോണ്‍ഗ്രസ് പാര്‍ലിമെന്റ് തടസ്സപ്പെടുത്തുന്നത്. ചായക്കാരന് പ്രധാനമന്ത്രിയാവാനും പത്രവിതരണക്കാരന്(എ പി ജെ അബ്ദുല്‍ കലാം) രാഷ്ട്രപതിയാവാനും കഴിഞ്ഞതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വമെന്നും വെങ്കയ്യാ നായിഡു പറഞ്ഞു.