മാഗിയുടെ നിരോധനം: ഗുജറാത്ത് ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു

Posted on: August 5, 2015 6:43 pm | Last updated: August 5, 2015 at 6:43 pm
SHARE

MAGGIഅഹമ്മദാബാദ്: മാഗി ന്യൂഡില്‍സിന്റെ നിരോധനം ഗുജറാത്ത് സര്‍ക്കാര്‍ ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. മൂന്നാം തവണയാണ് ഗുജറാത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗിയുടെ നിരോധനം ദീര്‍ഘിപ്പിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമല്ലെന്നും സുരക്ഷിതമാണെന്നും ശാസ്ത്രീയ പരിശോധനകളില്‍ മാഗിയുടെ ഉല്‍പാദകരായ നെസ്‌ലെയ്ക്ക് തെളിയിക്കാനാകാത്തതാണ് നിരോധനം ദീര്‍ഘിപ്പിക്കാന്‍ കാരണമായതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി മിക്ക സംസ്ഥാനങ്ങളും മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.