വസീം അക്രമിന് നേരെ വധശ്രമം

Posted on: August 5, 2015 5:47 pm | Last updated: August 5, 2015 at 10:32 pm
SHARE

Wasim-Akram1കറാച്ചി: മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം അക്രമിന് നേരെ വധശ്രമം. കാറിലെത്തിയ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ വെടിവെക്കുകയായിരുന്നു. കറാച്ചിയിലെ കര്‍സാസില്‍ ഷാ ഫൈസല്‍ റോഡില്‍ വെച്ചാണ് അക്രമണമുണ്ടായത്. ഫാസ്റ്റ് ബൗളേഴ്‌സിനെ പരിശീലനം നല്‍കുന്നതിനായി അക്രം നടത്തുന്ന നാഷണല്‍ സ്റ്റേഡിയത്തിലെ ക്യാമ്പിലേക്ക് പോവുമ്പോഴാണ് വെടിവെപ്പുണ്ടായത്.

ഒരു കാര്‍ തന്റെ കാറില്‍ വന്നിട്ടിച്ചുവെന്നും അതിലിരുന്ന ആള്‍ തനിക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നും അക്രം പറഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here