Connect with us

Kerala

സാമ്പത്തിക ക്രമക്കേടില്ല; ധനവകുപ്പിന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി എസ് സി

Published

|

Last Updated

തിരുവനന്തപുരം: പി എസ്് സിക്കെതിരെയുള്ള ധനവകുപ്പിന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണന്ന് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍. പി എസ്്്്്് സിയില്‍ പരിശോധന നടത്താന്‍ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവ് നല്‍കിയിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങളില്‍ ഓഡിറ്റിംഗ് നടത്താനുള്ള ചുമതല സി എ ജിക്കാണ്. പി എസ് സിയില്‍ സാമ്പത്തിക ക്രമക്കേടില്ലെന്ന് സി എ ജി വ്യക്തമാക്കിയിട്ടുള്ളതാണന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ എസ്്് രാധാകൃഷ്ണന്‍ പറഞ്ഞു.

അല്ലറ ചില്ലറെ ചെലവുകളെന്ന പേരില്‍ പി എസ് സി വന്‍ ചെലവു നടത്തുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ ഓഡിറ്റില്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പി എസ് സി ഒരു ജോലിയും സ്വന്തമായി ചെയ്യുന്നില്ല. എല്ലാ ജോലികളും ഏല്‍പ്പിച്ചിരിക്കുന്നത് പി ഡബ്ലു ഡിയെയാണ്. പി എസ് സി അതിന്റെ തുക മുന്‍കൂറായി നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇതെല്ലാം വെച്ചുകൊണ്ടാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തുന്നുവെന്ന് ആരോപിക്കുന്നത്. ഡോ.കെ എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം, പി10TVK_S_RADHAKRISH_1578919e എസ് സിക്കു മേല്‍ ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും രാധാകൃഷ്ണന്‍ പറഞ്ഞു. വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിനായി പി എസ് സി ഉപസമിതി അംഗങ്ങളുമായും ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.

സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ധനകാര്യ പരിശോധനാവിഭാഗം ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പി എസ് സി തിരിച്ചയച്ചിരുന്നു. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനകള്‍ മാത്രമേ പി എസ് സിയില്‍ അനുവദിക്കാനാകൂ എന്നാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ധനകാര്യ പരിശോധനാവിഭാഗം ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പി എസ് സി തിരിച്ചയച്ചിരുന്നു. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനകള്‍ മാത്രമേ പി എസ് സി യില്‍ അനുവദിക്കാനാകൂ എന്നാണ് പി എസ് സിയുടെ നിലപാട്.

പി എസ് സിയുടെ മേല്‍ ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പി എസ് സിക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉദ്യോഗസ്ഥരും പി എസ്്് സി ഉപസമിതിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നാളെ ചര്‍ച്ച നടത്തും.

Latest