നഗരസഭകള്‍ വിഭജിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

Posted on: August 5, 2015 3:31 pm | Last updated: August 5, 2015 at 10:32 pm
SHARE

kozhikode corporation

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് നഗരസഭകള്‍ വിഭജിച്ച് മുന്‍സിപ്പാലിറ്റികള്‍ രൂപീകരിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കഴക്കൂട്ടം, ബേപ്പൂര്‍, ചെറുവണ്ണൂര്‍, എലത്തൂര്‍ എന്നീ മുന്‍സിപ്പാലിറ്റികളുടെ രൂപീകരണമാണ് ഹൈക്കോടതി തടഞ്ഞത്. ഹൈക്കോടതി ഉത്തരവോടെ ഇവ നഗരസഭകള്‍ ആയിത്തീരും.

കോര്‍പറേഷന്‍ വിഭജിച്ച് മുന്‍സിപ്പാലിറ്റി രൂപീകരിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പറേഷന്‍ രൂപീകരിച്ച നടപടി കോടതി ശരിവെച്ചു. നഗരസഭാ വിഭജനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ട് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയാണ് വിധി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here