Connect with us

Malappuram

കെ ടി അവസാനമായി രചിച്ചത് എസ് എസ് എഫ് സാഹിത്യോത്സവ് വേദിയിലേക്കുള്ള കവിത

Published

|

Last Updated

തിരൂരങ്ങാടി: കഴിഞ്ഞ ദിവസം നിര്യാതനായ സുപ്രസിദ്ധ മാപ്പിളപ്പാട്ട് രചയിതാവ് കെ ടി മൊയ്തീന്‍ അവസാനമായി രചിച്ചത് എസ് എസ് എഫ് സാഹിത്യോത്സവിലേക്കുള്ള കവിത. കഴിഞ്ഞ ഒന്നിന് തിരൂരങ്ങാടി താഴേചിനയില്‍ നടന്ന തിരൂരങ്ങാടി സെക്ടര്‍ എസ് എസ് എഫ് സാഹിത്യോത്സവ് ഉദ്ഘാടന ചടങ്ങില്‍ കെ ടിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനായി താഴേചിന മഹല്ല് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ട്രോഫിയും ഷാളും തയ്യാര്‍ ചെയ്തിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ പരിപാടിയില്‍ അവതരിപ്പിക്കാനായി ഇദ്ദേഹം ഒരു കവിത എഴുതി തയ്യാറാക്കി കൊടുത്തയക്കുകയായിരുന്നു. വിജ്ഞാന സമ്പാദനത്തിന്റെ പ്രധാന്യം ഉത്‌ഘോഷിച്ചു കൊണ്ടുള്ളതായിരുന്നു കവിത. ഇദ്ദേഹം അവസാനമായി പങ്കെടുത്ത യോഗവും സെക്ടര്‍ സാഹിത്യോത്സവ് സ്വാഗതസംഘം രൂപവത്കരണ യോഗമാണ്. എന്നും സുന്നി പ്രസ്ഥാനത്തിന്റെ ഗുണകാംക്ഷിയായി നിലകൊണ്ടിരുന്ന കെ ടി പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആദരണീയനായിരുന്നു. താഴേചിന മദ്‌റസയിലെ നബിദിന പരിപാടിയില്‍ എല്ലാ വര്‍ഷവും ഇദ്ദേഹത്തിന്റെ ഗാനത്തോടു കൂടിയാണ് പരിപാടി ആരംഭിക്കാറ്. എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കെടിയുടെ പേരില്‍ വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
കെ ടി എഴുതിയ കവിത

അറിവിന്റെ മാനത്തേക്ക് ഒരു വട്ടം പോയി നോക്ക്
അവിടെ ചെന്നിട്ടിരുന്നാല്‍ ആദരം നാം ചുമക്കാം
ഏതിനും വേണം അറിവ് എപ്പോഴും ഓര്‍മ മികവ്
ആധാരം ബുദ്ധി മികവ് എന്നാല്‍ ലഭിക്കും മികവ്
ബുദ്ധിക്കതീതമാക്കി വിദ്യയെ ലഭ്യമാക്കാന്‍
വിശ്വാസ യോഗ്യമാക്കി വര്‍ത്തിക്കുമെങ്കില്‍ ജയിക്കാം
അറിവ് നമ്മള്‍ക്കുറവ് അതില്ലെങ്കില്‍ ആര്‍ക്കും കുറവ്
നെറിയും വിശുദ്ധ വടിവ് അറിയില്ലെങ്കില്‍ കുറവ്
അറിവിന്‍ പുകള്‍ ഹദീസില്‍
പറയുന്നത് അല്‍ഇല്‍മുഹയാത്തുല്‍ ഇസ്‌ലാം
ഇസ്‌ലാമിക വളര്‍ച്ച അറിവാകുമെന്ന് തീര്‍ച്ച
അറിവില്ലെങ്കില്‍ തളര്‍ച്ച വെറും തളര്‍ച്ച

Latest