കാശ്മീരിലെ ദേശീയപാതയില്‍ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: August 5, 2015 10:29 am | Last updated: August 5, 2015 at 10:32 pm
SHARE

pakistan taliban
ജമ്മു: ജമ്മു കശ്മീരിലെ സാംരുലി ഹൈവേയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് എസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഉദംപൂരിലെ നാര്‍സൂ പ്രദേശത്തെ ദേശീയപാതയില്‍ ഇന്നു രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയപാതയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. തീര്‍ഥാടക സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.