സര്‍ഗപ്രതിഭകളുടെ സംഗമമായി സാഹിത്യോത്സവ്

Posted on: August 5, 2015 10:54 am | Last updated: August 5, 2015 at 10:54 am
SHARE

sahityotsav lolgoപെരുമണ്ണ: എസ് എസ് എഫ് പന്തീരാങ്കാവ് സെക്ടര്‍ സാഹിത്യോത്സവില്‍ വള്ളിക്കുന്ന് യൂനിറ്റിന് ഒന്നാം സ്ഥാനം. പുത്തൂര്‍മഠം യൂനിറ്റ് രണ്ടാം സ്ഥാനവും പാറക്കണ്ടം യൂനിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെക്ടര്‍ പ്രസിഡന്റ് സജാദ് സഖാഫിയുടെ അധ്യക്ഷതയില്‍ പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കുമ്മങ്ങല്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. സോണ്‍ എസ് വൈ എസ് പ്രസിഡന്റ് കെ ടി ഇസ്മാഈല്‍ സഖാഫി ട്രോഫി വിതരണം ചെയ്തു. പെരുമണ്ണ യൂനിറ്റില്‍ നിന്ന് എം ബി ബി എസ് നേടിയ എസ് എസ് എഫ് പ്രവര്‍ത്തകന്‍ ഡോ. അഹ്മദ് ശാഫിയെ ചടങ്ങില്‍ ആദരിച്ചു. മുഹമ്മദ് നസീഫ് സ്വാഗതവും അലി അശ്‌റഫ് നന്ദിയും പറഞ്ഞു
കോഴിക്കോട്: എസ് എസ് എഫ് വെള്ളിമാടുകുന്ന് സെക്ടര്‍ സാഹിത്യോത്സവില്‍ വെള്ളിമാടുകുന്ന് യൂനിറ്റ് കിരീടം നേടി. പറക്കുളം യൂനിറ്റ് രണ്ടാം സ്ഥാനവും വിരുപ്പില്‍ യൂനിറ്റ് മൂന്നാം സ്ഥാനവും നേടി. ഹാമിദലി സഖാഫി ട്രോഫി വിതരണം ചെയ്തു. സമാപന സംഗമം ഷുക്കൂര്‍ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ സഖാഫി, ഹാരിസ് മുസ്‌ലിയാര്‍ സംബന്ധിച്ചു. ശാഹിദ് പറക്കുളം സ്വാഗതവും അല്‍ത്താഫ് വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു
നല്ലളം: നല്ലളം സെക്ടര്‍ സാഹിത്യോത്സവില്‍ കൊടിനാട്ടുമുക്ക് യൂനിറ്റ് ജേതാക്കളായി. നല്ലളം, ചുങ്കം യൂനിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ശംനു സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എം എ റീജ്യനല്‍ സെക്രട്ടറി മായിന്‍ നല്ലളം, സിദ്ദീഖ് ഹാജി, ബുഷൈര്‍ ബാഖവി, സീതി, അബ്ബാസ് സഖാഫി പാലാഴി സംബന്ധിച്ചു.
കളന്‍തോട്: എസ് എസ് എഫ് മലയമ്മ സെക്ടര്‍ സാഹിത്യോത്സവില്‍ കളന്‍തോട് യൂനിറ്റ് ജേതാക്കളായി അഡ്വ. വി പി എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ബശീര്‍ ഹാജി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഡിവിഷന്‍ പ്രസിഡന്റ് ശരീഫ് സഖാഫി താത്തൂര്‍, സലീം ആര്‍ ഇ സി, ജില്ലാ ട്രഷറര്‍ എം ടി ശിഹാബുദ്ദീന്‍ സഖാഫി പങ്കെടുത്തു. പുള്ളന്നൂര്‍ യൂനിറ്റ് രണ്ടാം സ്ഥാനവും പുള്ളാവൂര്‍ യൂനിറ്റ് മൂന്നാം സ്ഥാനവും നേടി. കളന്‍തോട് യൂനിറ്റിലെ അബ്ദുര്‍റഹ്മാന്‍ രിഫാഇ കലാപ്രതിഭയായി. അബ്ദുര്‍റഹ്മാന്‍ സഖാഫി പാലക്കുറ്റി, ജഅ്ഫര്‍ സഖാഫി, സലീം പാലക്കുറ്റി, റഊഫ് സഖാഫി ട്രോഫി വിതരണം നടത്തി. പി ഫാഇസ് സ്വാഗതവും സലീം പാലക്കുറ്റി നന്ദിയും പറഞ്ഞു.
പൂനൂര്‍: രണ്ട് ദിവസങ്ങളിലായി അമാനത്ത് നഗറില്‍ നടന്ന പൂനൂര്‍ സെക്ടര്‍ സാഹിത്യേത്സവില്‍ അമാനത്ത് നഗര്‍ യൂനിറ്റ് ജേതാക്കളായി. സലാമത്ത് നഗര്‍ രണ്ടാം സ്ഥാനം നേടി. കാന്തപുരം മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം സയ്യിദ് സബൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. അന്‍വര്‍ നൂറാനി അധ്യക്ഷത വഹിച്ചു. ശഫീഖ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ജലീല്‍ അഹ്‌സനി, ലത്വീഫ് സഖാഫി, സഹല്‍ തങ്ങള്‍, ശരീഫ് അമാനത്ത് നഗര്‍ ആശംസകളര്‍പ്പിച്ചു. എ സി ജാബിര്‍ സ്വാഗതം പറഞ്ഞു.