അപകടം പാളത്തില്‍ വെള്ളം കയറിയതിനാല്‍: റെയില്‍വേ

Posted on: August 5, 2015 9:44 am | Last updated: August 5, 2015 at 10:32 pm
SHARE

kamayani-express-650_650x400_81438717504
ന്യൂഡല്‍ഹി: മധ്യപ്രേദേശില ഇരട്ട ട്രയിന്‍ അപകടകാരണം പാളത്തില്‍ വെള്ളം കയറി മൂടിപ്പോയതാകാമെന്ന് റെയില്‍വേ. ഏതാനും ദിവസങ്ങളായി മധ്യപ്രദേശില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ നദി നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പാളത്തിനു മുകളിലേക്കും വെള്ളം കറിയിരുന്നതായി യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു.
സമീപത്തുണ്ടായിരുന്ന ചെറിയ തടയണ പൊട്ടിയത് വെള്ളപ്പൊക്കമുണ്ടാക്കിയെന്നും ഈ വെള്ളം കുത്തിയൊഴുകിയ വന്നതാണ് അപകട കാരണമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.
മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നു പാളം തകര്‍ന്നതാണ് അപകടകാരണമെന്ന് റയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here