നിസാമിന് സഹായം ചെയ്ത അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: August 5, 2015 6:05 pm | Last updated: August 5, 2015 at 6:19 pm
SHARE

nisamകണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് വഴിവിട്ട സഹായം ചെയ്ത അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എ ആര്‍ ക്യാമ്പ് എസ് ഐക്കും അഞ്ച് പോലീസുകാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ആഡംബര ഹോട്ടലില്‍ വെച്ച് നിസാമിന് കുടുംബത്തെ കാണാന്‍ സഹായം ചെയ്തതിനാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

അഡ്വ. ഉദയഭാനുവാണ് ഡി ജി പിക്ക് പരാതി നല്‍കിയത്. വിചാരണവേളയില്‍ കോടതിയുടെ അനുമതിയോടെ മാത്രമേ പ്രതിക്ക് ബന്ധുക്കളെ കാണാനാവൂ. ഈ നിയമം ലംഘിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുകയായിരുന്നു എന്നു ഉദയഭാനു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here