പുറത്താക്കല്‍ പരിഹാരമല്ലെന്ന് മന്‍മോഹന്‍സിംഗ്‌

Posted on: August 4, 2015 8:06 pm | Last updated: August 5, 2015 at 3:55 pm
SHARE

manmohanന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുപയോഗിച്ച് പ്രതിഷേധിച്ചതിന് 25 കോണ്‍ഗ്രസ് എം പിമാരെ സസ്‌പെന്‍ഡ്്്‌ചെയ്ത നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. സ്പീക്കറുടെ നടപടി പാര്‍ലമെന്റിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.ഏറെക്കാലമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിഷയങ്ങളോട് പ്രതികരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പുറത്താക്കലല്ല പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, മഹാരാഷ്ട്ര വനിതാ ശിശു ക്ഷേമ മന്ത്രി പങ്കജാ മുണ്ടെ എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ പൂര്‍ണ്ണമായ ന്യായങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എം പിമാരുടെ സസ്‌പെന്‍ഷനെതിരെ പാര്‍ലമെന്റിന് പുറത്ത് സോണ്യാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ടാണ് മന്‍മോഹന്‍സിംഗ് മാധ്യമങ്ങളോട് സംസാരിച്ചത്.