എസ്.എന്‍.ഡി.പിക്കെതിരെ ശിവഗിരി മഠത്തിന്റെ പ്രമേയം

Posted on: August 4, 2015 7:11 pm | Last updated: August 5, 2015 at 3:55 pm
SHARE

sivagiriതിരുവനന്തപുരം: എസ്.എന്‍.ഡി.പിക്കെതിരെ ശിവഗിരി മഠത്തിന്റെ പ്രമേയം. മതത്തിന്റെ പേരില്‍ ആരും രാഷ്ട്രീയ ലാഭം കൊയ്യേണ്ടെന്ന് ശിവഗിരി മഠം കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രമേയത്തിലൂടെ പറഞ്ഞു. ഒരു രാഷ്ട്രീയക്കാര്‍ക്കും ശ്രീനാരായണീയരെ അടിയറവ് വെക്കില്ല. ശ്രീനാരായണീയ ചട്ടങ്ങള്‍ കാറ്റില്‍ പറത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ശിവഗിരി മഠം നേരിട്ട് വിവാഹപത്രിക നല്‍കുമെന്നും എസ്എന്‍ഡിപി നല്‍കുന്ന വിവാഹ പത്രികക്ക് പകരമായി ഇത് ഉപയോഗിക്കാമെന്നും പ്രമേയത്തില്‍ പറയുന്നു.