റിസര്‍വ്വ് ബേങ്ക് വായ്പാ നയം: പലിശ നിരക്ക് കുറച്ചില്ല

Posted on: August 4, 2015 1:47 pm | Last updated: August 5, 2015 at 3:55 pm
SHARE

RBI-logo_2
മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ ധനവായ്പ നയ അവലോകനത്തില്‍ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. റിപോ നിരക്കും 7.25 ല്‍ തന്നെ നിലനിര്‍ത്തി. റിവേഴ്‌സ് റിപോ 6.25 ലും കരുതല്‍ ധനാനുപാതം നാലുശതമാനമായും തുടരും.
പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും മണ്‍സൂണ്‍ ലഭ്യത കുറവുമാണ് നിരക്കുകള്‍ കുറയ്ക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്കിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. മൊത്ത വിലപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും കുറഞ്ഞതിനാല്‍ പലിശ നിരക്ക് കുറക്കണമെന്നായിരുന്നു വ്യവസായ ലോകത്തിന്റെ ആവശ്യം. വ്യവസായ വളര്‍ച്ചക്ക് ഉത്തേജനം നല്‍കുന്നതിന് പലിശ നിരക്ക് കുറക്കണമെന്ന് സര്‍ക്കാറും ആവശ്യപ്പെടുന്നു. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും മണ്‍സൂണ്‍ മഴയുടെ ലഭ്യതയിലുണ്ടായ കുറവും മൂലമാണ് പലിശ നിരക്ക് കുറക്കാന്‍ ആര്‍.ബി.ഐ തയാറാകാത്തത് എന്നാണ് സൂചന. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് റിസര്‍വ് ബാങ്ക് വായ്പാ നയം പുതുക്കി നിശ്ചയിക്കുന്നത്.