നാലാം ദിവസവും കാട്ടാന നടുറോഡില്‍; ജനം ഭീതിയില്‍

Posted on: August 4, 2015 1:16 pm | Last updated: August 4, 2015 at 1:16 pm
SHARE

anna
നെല്ലിയാമ്പതി: നെല്ലിയാമ്പതിയുടെകവാടമായ കൈകാട്ടിയില്‍ കാട്ടാനയുടെ സാന്നിധ്യം നാലാംദിവസവും തുടരുന്നു.
കഴിഞ്ഞവെള്ളിയാഴ്ച രാവിലെ 7മണിമുതല്‍ കൈകാട്ടി ജംഗ്ഷനിലെ കൂന്തപ്പനയെ മറിച്ചിട്ട് അതിന്റെ തടിയെ ചവിട്ടി പൊളിച്ച് ചോറു തിന്നുന്നതായിരുന്നു ആനയുടെ പ്രവര്‍ത്തി. ഇന്നലെ വെള്ളം കുടിക്കാന്‍ വേണ്ടി റോഡ്മുറിച്ച് കടന്ന കാട്ടാന മുതല്‍ മണിക്കൂറോളം ടാര്‍ റോഡില്‍ നിലയുറപ്പിച്ചത്. ഗതാഗത തടസ്സത്തിന് കാരണമായി. അനവധി ടൂറിസ്റ്റ് വാഹനങ്ങള്‍ ഭീതിയോടെയാണ് ആനയുടെ സമീപത്തായി ടാര്‍ റോഡില്‍ കൂടി ഇപ്പോഴും പോയ് കൊണ്ടിരിക്കുന്നത്. കൂന്തപ്പനയുടെ മുഴുവന്‍ തടിയും തിന്ന് തീര്‍ത്തതിന് ശേഷമേ ആനസംഭവ സ്ഥലത്ത് നിന്നും മാറി പോകുമെന്ന് കൈകാട്ടിയിലെ നിവാസികള്‍ പറയുന്നു. നെന്മാറ നെല്ലിയാമ്പതി റോഡില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ആനയുടെസമീപത്ത് എത്തുമ്പോഴാണ് റോഡ് ആന നില്‍ക്കുന്ന വിവരം അറിയുന്നത്.ഇന്നലെ മഴയും മൂടല്‍ മഞ്ഞും ആനയുടെസാന്നിധ്യം കൈകാട്ടി ജംഗ്ഷനിലേക്കുള്ള യാത്ര ദുസ്സഹമാക്കകയാണ്.