Connect with us

Malappuram

വാഴകൃഷിയില്‍ നാട്ടയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കയര്‍ ജൈവകൃഷിയുടെ അന്തകനാകുന്നു

Published

|

Last Updated

എടവണ്ണപ്പാറ: വാഴകൃഷിയില്‍ നാട്ടക്ക് പകരമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കയര്‍ പ്രകൃതിക്ക് ദോഷം വരുത്തുന്നുവെന്ന് വിദഗ്ധര്‍. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് കയറുകള്‍ കൃഷിയിടങ്ങളില്‍ മണ്ണിനോട് ചേരാതെ ദീര്‍ഘകാലമായി കിടന്ന കൃഷിയിടങ്ങളിലെ തുടര്‍കൃഷിയെ സാരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് കയറുകള്‍ നശിക്കാതെ വര്‍ഷങ്ങളോളം നിലനില്‍ക്കും. പണ്ട് വാഴകൃഷിയില്‍ കൃഷിക്കാര്‍ നാട്ടയായി ഉപയോഗിച്ചിരുന്നത് കമുക്, പന, മുള എന്നിവ ചീന്തി പാകമാക്കിയെടുത്ത തണ്ടുകളായിരുന്നു ഉപയോഗിച്ചിരുന്നത്. കാറ്റടിക്കുമ്പോഴും ശക്തമായ മഴയിലും വീഴാതിരിക്കാന്‍ താങ്ങായി നില്‍ക്കുന്നതാണ് നാട്ട. കവുങ്ങിനും പനക്കും മുളക്കും വില വര്‍ധിച്ചപ്പോളാണ് കൃഷിക്കാര്‍ ലാഭകരമായ പ്ലാസ്റ്റിക് കയറിലേക്ക് തിരിഞ്ഞത്.
നാട്ടയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കയറുകള്‍ തൂക്കിയാണ് കൃഷിക്കായി വാങ്ങുന്നത്. മര നാട്ടയേക്കാളും വളരെ വില കുറവാണ്. പ്ലാസ്റ്റിക് കയറുകള്‍ക്ക് മാര്‍ക്കറ്റില്‍ വില. വാഴയുടെ മുകളില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി തൊട്ടടുത്ത വാഴകളിലേക്ക് ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വാഴ വിളവെടുത്ത് കഴിഞ്ഞാല്‍ ഉപയോഗരഹിതമായ പ്ലാസ്റ്റിക് കയറുകള്‍ കൃഷിയിടങ്ങളില്‍ യഥേഷ്ടം കാണാം. ഇവ കാലക്രമേണ ജൈവകൃഷിയുടെ അന്തകനായി തീരുന്നു. വാഴകൃഷിയില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ പലയിടങ്ങളിലും നാട്ടുകാരും കൃഷിക്കാരും തമ്മില്‍ വാഗ്വാഗത്തിന് ഇടയാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം എടവണ്ണപ്പാറക്കടുത്ത് പാഞ്ചീരിയില്‍ കീടനാശിനി പ്രയോഗത്തെ ചൊല്ലി നാട്ടുകാരും കൃഷിക്കാരും തമ്മില്‍ കൊമ്പ് കോര്‍ത്തിരുന്നു. ഇതിനിടക്കാണ് ആരും അറിയാതെ പോകുന്ന ജൈവകൃഷിയുടെ അന്തകനായി പ്ലാസ്റ്റ് കയറും വരുന്നത്.

---- facebook comment plugin here -----

Latest