Connect with us

National

പാര്‍ലമെന്റിന്റെ നന്മയ്ക്കായാണ് എംപിമാര്‍ക്കെതിരെ നടപടിയെടുത്തതെന്ന് സ്പീക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ വിശദീകരണവുമായി സ്പീക്കര്‍ സുമിത്രാ മഹാജന്‍. പാര്‍ലമെന്റിന്റെ നന്മയ്ക്കായാണ് നടപടിയെടുത്തത്. തുടര്‍ച്ചയായി സഭയില്‍ ബഹളം വച്ചിരുന്ന എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അത് തിരുത്താത്തതുകൊണ്ടാണ്് എംപിമാര്‍ക്കെതിരേ നടപടിയെടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്‌ക്കരിക്കും. ഈ ആഴ്ച സഭയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.