ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; ഒരു മരണം

Posted on: August 4, 2015 9:40 am | Last updated: August 5, 2015 at 3:56 pm
SHARE

border

ജമ്മു: ജമ്മുകാശ്മീരിലെ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. വെടിവെപ്പില്‍
ഒരാള്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. കഞ്ചക് മേഖലയില്‍ അന്തരാഷ്ട്ര അതിര്‍ത്തിക്ക് സമീപം നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയാണ് ആദ്യം വെടിവെച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ പാക് സൈന്യം പ്രകോപനമൊന്നുമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു.
ഇന്ത്യന്‍ ഭാഗത്ത് ആളപായമോ പരിക്കോ ഇല്ലെന്ന് ബി എസ് എഫ് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈയില്‍ 18 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.