Connect with us

Ongoing News

ലോകകപ്പ് പ്രതീക്ഷയുമായി ശ്രീശാന്ത്‌

Published

|

Last Updated

കൊച്ചി: 2019 ലെ ലോകകപ്പില്‍ ഇന്ത്യയക്കുവേണ്ടി കളിക്കാനാകുമെന്നാണ് തന്റെ് പ്രതീക്ഷയെന്ന് ഐ പി എല്‍ വാതുവെയ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ക്രിക്കറ്റ് താരം ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വാതുവെയ്പ് കേസില്‍പട്ട ശ്രീശാന്ത് അടക്കമുള്ളതാരങ്ങള്‍ ഇനി ക്രിക്കറ്റ് കളിക്കാനുളള സാധ്യത കുറവാണെന്ന് ബി സി സിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരന്നു ശ്രീശാന്തിന്റെ പ്രതികരണം.
എല്ലാ വിലക്കുകളും മാറി തനിക്ക് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.കേസില്‍ കോടതി തന്നെ കുറ്റ വിമുക്തനാക്കിയ വിവരം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.തന്‍െ നിരപരാധിത്തം തെളിഞ്ഞതാണ് ഈ സാഹചര്യത്തില്‍ ബി.സി.സി.ഐ തനിക്കെതിരെ എടുത്തിരിക്കുന്ന വിലക്ക് നീക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബി സി സി ഐ സമയമെടുത്തുകൊള്ളട്ടെ കാത്തിരിക്കാന്‍ താന്‍ തയാറാണ്. ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനുള്ള പരിശീലനത്തില്‍ മാത്രമാണ് ഇപ്പോള്‍ താന്‍ ശ്രദ്ധിക്കുന്നത്.
വിലക്ക് മാറുമ്പോള്‍ കളിക്കളത്തിലെത്തണമെങ്കില്‍ ശാരീരിക ക്ഷമത ആവശ്യമാണ്. ഇതില്‍ മാത്രമാണ് താന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.കേരളത്തെക്കുറിച്ച് സാധാരണ നമ്മള്‍ കേള്‍ക്കുന്നത് ഒരാള്‍ മറ്റൊരാളെ അംഗീകരിക്കില്ലെന്നാണ് എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ മറിച്ചാണ് തോന്നുന്നത്.നല്ല പിന്തുണയാണ് തനിക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്നത്.മുഖ്യമന്ത്രയും മന്ത്രിമാരും അടക്കം തനിക്ക് അനൂകൂലമായി സംസാരിക്കുന്നുണ്ട് ഇതില്‍ അവരോട് നന്ദിയുണ്ട്.
ബി സി സി ഐയുടെ വിലക്ക് നീക്കിക്കിട്ടാന്‍ കേന്ദ്രമന്ത്രിമാരെയോ ഉന്നത രാഷ്ട്രീയ നേതാക്കളെയോ സമീപിക്കുമോയെന്ന ചോദ്യത്തിന് അത്തരത്തില്‍ താന്‍ ആരെയും സമീപിക്കില്ലെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി.

Latest