Connect with us

Idukki

പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപദ്രവിച്ച പിതാവ് പിടിയില്‍

Published

|

Last Updated

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മകളെ ശാരീരികമായി ഉപദ്രവിച്ച ശേഷം ഒളിവില്‍പോയ പിതാവ് അറസ്റ്റില്‍. പാമ്പാടുംപാറ പുതുപറമ്പില്‍ രാജ്കുമാറാ(35)ണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മകളെ രാജ്കുമാര്‍ ഉപദ്രവിച്ച വിവരമറിഞ്ഞ് ഭാര്യ ഇയാളുമായി കലഹിച്ചു. ഇതിനിടെ ഇയാള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ പോലിസിനെ വെട്ടിച്ച് ഇവിടെ നിന്നും മുങ്ങി. തുടര്‍ന്ന് തമിഴ്‌നാട് ചുരുളിപ്പെട്ടിയിലെ മൗന സിദ്ധാശ്രമത്തില്‍ കഴിയുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായിരുന്നെന്നും പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റെന്നുമാണ് ആശ്രമം അധികൃതരെ ധരിപ്പിച്ചിരുന്നത്. ഇതു സംബന്ധിച്ചു ലഭിച്ച വിവരത്തെ തുടര്‍ന്ന് മഫ്തിയില്‍ എത്തിയ പോലിസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. സി.ഐ എന്‍. ബാബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ മനോജ്, മഹേഷ്, സജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Latest