യാചകന് ഒരു ദിവസം ഭിക്ഷാടനം നടത്തിയാല്‍ 1000 രൂപ?? വീഡിയോ കാണാം

Posted on: August 3, 2015 8:41 pm | Last updated: August 3, 2015 at 8:41 pm
SHARE

beggarഭിക്ഷാടനം ജോലിയാക്കിയാലോ എന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ഒരു ദിവസം കഷ്ടപ്പെട്ട് പണിയെടുത്താലും നമുക്ക് ലഭിക്കുന്നത് ചിലപ്പോള്‍ തുച്ഛമായ സംഖ്യയായിരിക്കും. എന്നാല്‍ ഒരു ഭിക്ഷക്കാരന് ലഭിക്കുന്നതാവാട്ടെ അതിന്റെ രണ്ടോ മൂന്നോ മടങ്ങായിരിക്കും. രണ്ട് മണിക്കൂര്‍ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് പിച്ചയെടുത്താല്‍ ഒരു ബിപിഒ ഉദ്യോഗസ്ഥനോ ഐടി പ്രൊഫഷണലിനോ ലഭിക്കുന്നതിനേക്കാള്‍ പണം ലഭിക്കും. ഇന്‍ഡി വൈറല്‍ എന്ന യൂട്യൂബ് ചാനല്‍ അപ് ലോഡ് ചെയ്ത വീഡിയോ കണ്ടാല്‍ മനസ്സിലാകും ഭിക്ഷക്കാരാണ് ഏറ്റവും വലിയ പണക്കാരെന്ന്.
ഡല്‍ഹി സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി യാചകനായി വേഷംമാറി ഡല്‍ഹിയിലെ തെരുവുകളിലൂടെ അലയുന്നതാണ് വീഡിയോ. രണ്ട് മണിക്കൂര്‍ ഭിക്ഷാടനം നടത്തിയാല്‍ കിട്ടുന്നത് 200 രൂപ. ഒരു ദിവസം 1000 രൂപയെങ്കിലും ലഭിക്കും. മാസത്തില്‍ 30,000 രൂപ വരെ ഭിക്ഷാടനം നടത്തിയാല്‍ ലഭിക്കും. അതേസമയം, ബിപിഒ ആയി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥിയുടെ മാസശമ്പളം 15,000 രൂപ മാത്രം. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം പന്ത്രണ്ട് ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.