ദുബൈ വാച്ച് വീക്ക് ഒക്‌ടോബറില്‍ നടക്കും

Posted on: August 3, 2015 8:18 pm | Last updated: August 3, 2015 at 8:18 pm
SHARE

watchദുബൈ: ദുബൈ വാച്ച് വീക്കിന്റെ പ്രഥമ എഡിഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 22 വരെ ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി വൈസ് ചെയര്‍മാന്‍ ശൈഖ ലത്വീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ പ്രമുഖ വാച്ച് വിതരണ സ്ഥാപനമായ അഹ്മദ് സിദ്ദീഖി ആന്‍ഡ് സണ്‍സാണ് ദുബൈ വാച്ച് വീക്ക് സംഘടിപ്പിക്കുന്നത്. ദ ഗ്രാന്റ് പ്രീഡി ‘ഹൊര്‍ലോങ്കറീ ഡി ജെനീവയും ഇതുമായി സഹകരിക്കുന്നുണ്ട്.’
വാച്ചിന്റെ ചരിത്രവും വര്‍ത്തമാനവും സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടാന്‍ ഉതകുന്ന രീതിയിലാണ് ദുബൈ വാച്ച് വീക്ക് സംഘടിപ്പിക്കുന്നത്. വാച്ചിന്റെ ലോകത്തെ അടുത്തറിയാന്‍ അഞ്ചു ദിവസം നീളുന്ന പരിപാടി ഏറെ സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാജ്യാന്തര വാച്ചു നിര്‍മാണ രംഗത്തെ വന്‍കിട സ്ഥാപനങ്ങള്‍ ദുബൈ വാച്ച് വീക്കിന്റെ ഭാഗമാവും.
മധ്യപൗരസ്ത്യദേശമാണ് വാച്ച് ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ പ്രമുഖ പ്രദേശങ്ങളിലൊന്ന്. അഹ്മദ് സിദ്ദീഖി ആന്‍ഡ് സണ്‍സ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഹാമിദ് സിദ്ദീഖി അഭിപ്രായപ്പെട്ടു. വാച്ചുകളെയും ടൈംപീസുകളെയും അടുത്തറിയാനും വാച്ച് വീക്ക് സന്ദര്‍ശകര്‍ക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.