Connect with us

Gulf

മെട്രോ-ട്രാം പാതയില്‍ സുരക്ഷിതത്വത്തിന് 2,839 പരിശോധനകള്‍

Published

|

Last Updated

ദുബൈ: മെട്രോ റെയില്‍ പാതയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആറ് മാസത്തിനകം 2,839 പരിശോധനകള്‍ നടത്തിയായി ആര്‍ ടി എ ഡയറക്ടര്‍ ഹുസൈന്‍ അല്‍ സഫര്‍ അറിയിച്ചു. ദുബൈയിലെ റെയില്‍ ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുക ലക്ഷ്യംവെച്ചാണിത്. 24 മണിക്കൂര്‍ പരിശോധനയാണ് മിക്കപ്പോഴും നടന്നത്. ആര്‍ ടി എ കരാറുകാര്‍ക്ക് നല്‍കിയ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ആര്‍ ടി എ മുന്നോട്ടുവെച്ച ചട്ടങ്ങളും നിലപാടുകളും കരാറുകാര്‍ പാലിക്കുന്നുണ്ടോ എന്നും പരിശോധനക്ക് വിധേയമാക്കി. ചുകപ്പ്, പച്ച പാതകളിലും ട്രാം പാതയിലും ഒരേപോലെ പരിശോധനകള്‍ നടന്നിട്ടുണ്ട്. 95 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മെട്രോ പാതക്ക് കീഴെ നിയമ വിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതാണ് ഇതില്‍ കുറ്റകരമായി കണ്ടെത്തിയത്. 126 നോട്ടീസുകള്‍ അയക്കപ്പെട്ടു. പിഴ അടക്കാന്‍ വേണ്ടിയാണിത്. നിയമവിരുദ്ധമായ മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഇത് നിയമനടപടികള്‍ക്ക് കാരണമാകും. കരാറുകാരും കണ്‍മസള്‍ട്ടന്റുകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആര്‍ ടി എയുടെ റെയില്‍ നെറ്റ്‌വര്‍ക്ക് സുരക്ഷിതത്വം അങ്ങേയറ്റം പ്രധാനമാണെന്നും ഹുസൈന്‍ അല്‍ സഫര്‍ ഓര്‍മിപ്പിച്ചു.

---- facebook comment plugin here -----

Latest