Connect with us

National

സര്‍വ്വകക്ഷി യോഗത്തില്‍ സമവായമില്ല. നടപടി ഇല്ലാതെ വഴങ്ങില്ലെന്ന് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി ചേര്‍ന്ന സര്‍വകക്ഷി യോഗവും പരാജയപ്പെട്ടു. സര്‍വ്വ കക്ഷി യോഗത്തിലും സമവായം കൊണ്ടുവരാന്‍ സാധിച്ചില്ല. നടപടി ഇല്ലാതം സമവായത്തിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.
സമ്മേളനത്തിന്റെ പകുതിയിലധികം ദിവസവും സഭ തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. ലളിത് മോദി വിവാദം, വ്യാപം അഴിമതിക്കേസ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനെ കടന്നാക്രമിക്കുന്നത്.
അതേസമയം ലളിത് മോദിക്ക് യാത്രാസഹായം ചെയ്തുവെന്ന ആരോപണം വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് പാര്‍ലമെന്റില്‍ നിഷേധിച്ചു. യാത്ര ചെയ്യാന്‍ ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് രേഖകള്‍ ലഭിക്കാന്‍ മോദിയെ സഹായിച്ചിട്ടില്ലെന്ന് സുഷമാസ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് സുഷമ രാജ്യസഭയില്‍ വിശദീകരണം നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരത്തിനായി കാത്തുനില്‍ക്കുകയായിരുന്നുവെന്ന് സുഷമ പറഞ്ഞു. ചര്‍ച്ചക്ക് തയാറാണെന്ന് നേരത്തെ താന്‍ അറിയിച്ചതാണ്. എന്നാല്‍ ചര്‍ച്ച ആരംഭിക്കാന്‍ പ്രതിപക്ഷം തയാറല്ല. അവര്‍ വെറുതെ ഒച്ചപ്പാടുണ്ടാക്കുകയാണ്. യാത്രാ രേഖകള്‍ ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് ലഭിക്കാന്‍ ലളിത് മോദിക്ക് തന്റെ സഹായം ലഭിച്ചിട്ടില്ലെന്ന് ഉറപ്പിച്ചുപറയുന്നതായും സുഷമ അറിയിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന രണ്ട് മണി വരെ സഭ നിര്‍ത്തി വെച്ചു.

---- facebook comment plugin here -----

Latest