പാറമടയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് മരണം

Posted on: August 3, 2015 11:14 am | Last updated: August 4, 2015 at 12:12 am
SHARE

kochi-accident_0
കൊച്ചി: തൃപ്പുണിത്തുറയ്ക്ക് സമീപം തിരുവാങ്കുളത്ത് പാറമടയിലേക്ക് കാര്‍ മറിഞ്ഞ്ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.
ജല അതോറിറ്റി അസി. എന്‍ജിനീയര്‍ തൊടുപുഴ ആദിത്യ നിവാസില്‍ വി.വി. ബിജു(41), ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (7), കിച്ചു (4) എന്നിവരാണ് മരിച്ചത്.

ഇടുക്കി സേനാപതി സ്വദേശിയായ ബിജുവും കുടുംബവും തൊടുപുഴയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ പാറമടയില്‍ വീണത്. തൊടുപുഴയില്‍ നിന്നും കൊച്ചിയിലേക്ക് വിരികയായിരുന്നു ഇവര്‍. പാറമടയലെ കയത്തിന് 150 അടിയിലേറെ ആഴമുണ്ട്. വെള്ളം നിറഞ്ഞു നില്‍ക്കുന്ന പാറമടക്ക് 300 അടിയിലേറെ താഴ്ചയുണ്ട്. സുരക്ഷക്കായി കമ്പി വേലി കെട്ടിയിട്ടുണ്ടെങ്കിലും ഇത് തകര്‍ത്താണ് കാര്‍ പാറമടയിലേക്ക് മറിഞ്ഞത്.