Connect with us

Kerala

കയ്യേറ്റ ഭുമിക്ക് പട്ടയം: സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഭുമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതു സംബന്ധിച്ച അസാധാരണ ഗസ്റ്റ് വിജ്ഞാപനം റവന്യൂ വകുപ്പ് പുറത്തിറക്കി. മലയോര മേഖലകളില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമടക്കമാണ് പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമി കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടായത്. നാല് ഏക്കര്‍ ഭൂമിക്കുവരെ പട്ടയം നല്‍കാനും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കില്‍ നാലേക്കര്‍ വരെ ഉപാധിരഹിത പട്ടയം ലഭിക്കും. ഇതോടെ 1977നു മുമ്പ് കുടിയേറിയ മുഴുവന്‍ ആളുകള്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം നിറവേറും.

Latest