പാക്കിസ്ഥാനില്‍ തടവിലായിരുന്ന 163 മത്സ്യതൊഴിലാളികള്‍ക്ക് മോചനം

Posted on: August 3, 2015 9:50 am | Last updated: August 4, 2015 at 12:12 am
SHARE

fisherman

കറാച്ചി: പാക്കിസ്ഥാനില്‍ തടവില്‍ കഴിഞ്ഞിരുന്ന 163 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയച്ചു. 11 വയസ്സുള്ള കുട്ടിയും ജയില്‍ മോചിതരായവരില്‍ ഉള്‍പെടുന്നു. കഴിഞ്ഞ മാസം റഷ്യയിലെ ഉഫയില്‍ വെച്ച് നടന്ന ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള ചര്‍ച്ചകള്‍ പുനരാംരംഭിക്കാനും ഇരു രാജ്യങ്ങളിലും തടവില്‍ കഴിയുന്ന മത്സ്യതൊഴിലാളികളെ വിട്ടയക്കാനും തീരുമാനിച്ചിരുന്നു.
പാക്കിസ്ഥാനിലെ ലാന്‍ധി, മാലിര്‍ ജയിലുകളിലായി കഴിഞ്ഞിരുന്ന 163 പേരെയാണ് വിട്ടയച്ചത്. വിവിധ ജയിലുകളിലായി 192 മത്സ്യതൊഴിലാളികള്‍ കൂടി പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്നുണ്ട്. 27 പാക് മത്സ്യതൊഴിലാളികള്‍ ഇന്ത്യയിലും തടവില്‍ കഴിയുന്നുണ്ട്. പാക് സന്നദ്ധ സംഘടനകള്‍ സമ്മാനങ്ങള്‍ നല്‍കിയാത്രയാക്കിയ ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here