അശ്ലീല സൈറ്റുകള്‍ക്ക് വിലക്ക്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Posted on: August 2, 2015 2:16 pm | Last updated: August 4, 2015 at 12:12 am
SHARE

ban pornന്യൂഡല്‍ഹി: രാജ്യത്ത് അശ്ലീല സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ശനിയാഴ്ച്ച മുതലാണ് ഇത്തരം സൈറ്റുകള്‍ നല്‍കാതായത്. എം ടി എന്‍ എല്‍, ബി എസ് എന്‍ എല്‍, എ സി ടി, വൊഡാഫോണ്‍ എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് അശ്ലീല സൈറ്റുകള്‍ നല്‍കാതായത്. എന്നാല്‍ എയര്‍ടെല്‍, ടാറ്റാ ഫോട്ടോണ്‍ തുടങ്ങിയവയില്‍ വിലക്കില്ല.

അധികൃതരുടെ നിര്‍ദേശമനുസരിച്ച് ‘ഈ സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു’ എന്ന അറിയിപ്പാണ് സൈറ്റുകള്‍ തിരയുന്നവര്‍ക്ക് കിട്ടുന്ന മറുപടി. സൈറ്റുകള്‍ നിര്‍ത്തലാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും നിരോധനത്തിനെതിരെ പ്രത്യേക ഹാഷ് ടാഗുകള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.