യാക്കൂബ് മേമന്റെ വധശിക്ഷയെ അല്ല എതിര്‍ത്തതെന്ന് ശശി തരൂര്‍

Posted on: August 2, 2015 12:53 pm | Last updated: August 4, 2015 at 12:12 am
SHARE

Shashi-Thatoorതിരുവനന്തപുരം: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കിയതിനെതിരായിരുന്നില്ല തന്റെ പ്രതികരണമെന്ന് ശശി തരൂര്‍ എം പി. വധശിക്ഷയെന്ന സമ്പ്രദായത്തെയാണ് താന്‍ വിമര്‍ശിച്ചത്. ഭീകരവാദികളെ ജീവിതകാലം മുഴുവന്‍ ജയിലിലിടണമെന്നാണ് തന്റെ അഭിപ്രായമെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

‘നമ്മുടെ സര്‍ക്കാര്‍ ഒരു മനുഷ്യനെക്കൂടി തൂക്കിലേറ്റിയതിനെക്കുറിച്ചു ദുഃഖിക്കുന്നു. രാജ്യം മുന്‍കൈയെടുത്തു നടത്തുന്ന കൊലപാതകം നമ്മെയൊക്കെ കൊലപാതകികളാക്കുന്നു. ഭീകരതയെ സര്‍വശക്തിയും ഉപയോഗിച്ച് തടയണം. എന്നാല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വധശിക്ഷ കൊണ്ടാകില്ലെന്നുമായിരുന്നു’ ശശി തരൂരിന്റെ ട്വിറ്റ്. ഇതിനെതിരെ ബി ജെ പി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here