Connect with us

Malappuram

കുടുംബശ്രീ വാര്‍ഷികാഘോഷം മലപ്പുറത്ത്

Published

|

Last Updated

മലപ്പുറം: കുടുംബശ്രീയുടെ 17-ാം വാര്‍ഷികാഘോഷം സെപ്തംബര്‍ ആദ്യ വാരം മൂന്ന് ദിവസങ്ങളിലായി മലപ്പുറം എം എസ് പി മൈതാനത്ത് നടക്കും. “ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വാശ്രയത്വവും” എന്ന സന്ദേശം യഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍, സെമിനാറുകള്‍, വിപണനമേളകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് വാര്‍ഷിക പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യദിന പരിപാടികള്‍ തുടങ്ങുക കാര്‍ഷിക സ്വാശ്രയത്വം കൈവരിക്കുമെന്ന പ്രതിജ്ഞയോടെയാണ്. വാര്‍ഷികാഘോഷത്തിന് മുന്നോടിയായി സി ഡി എസ്-ജില്ലാ-സംസ്ഥാനതല പച്ചക്കറി വിപണന മേളകള്‍ സംഘടിപ്പിക്കും.
മികച്ച മാതൃകകള്‍ അവതരിപ്പിക്കുന്ന വേളയിലും ജൈവകൃഷിയിലെ വിജയ കഥകളാണ് മുന്‍ഗണന നല്‍കുക. ഇതോടെ പച്ചക്കറി-പഴം കൃഷിയില്‍ സംസ്ഥാനത്തെയാകെ സജ്ജമാക്കുന്നതിനുള്ള വേദി കൂടിയാവും മലപ്പുറത്തെ വാര്‍ഷികാഘോഷം.
വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ പി. ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ബി വത്സലകുമാരി, ജില്ലാ കലക്ടര്‍ ടി ഭാസകരന്‍, ഡയറയക്ടര്‍ പി ആര്‍ ശ്രീകുമാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് -ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍, സാമൂഹിക നീതി വകുപ്പ് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം യൂസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വനജ, അംഗം ഉമ്മര്‍ അറക്കല്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റുമാരായ സി കെ എ റസാഖ്, കെ അബ്ദുല്ലക്കുട്ടി, അസി. കലക്ടര്‍ രോഹിത് മീന, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഇസ്മാഈല്‍ സംസാരിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സന്‍മാര്‍ മറ്റ് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പങ്കെടുത്തു.
ജില്ലയിലെ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത്-നഗരസഭാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി 10 വിവിധ കമ്മിറ്റികളടങ്ങുന്ന സംഘാടകസമിതി രൂപവത്കരിച്ചു.

Latest