ആറാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ് ഒതുക്കാന്‍ ശ്രമം

Posted on: August 2, 2015 12:19 pm | Last updated: August 2, 2015 at 12:19 pm
SHARE

തിരൂര്‍: മൂന്ന് ആറാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം. തിരൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്ത കേസാണ് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് ഒതുക്കാന്‍ ശ്രമം നടക്കുന്നത്. പീഡനത്തിനിരയായ വിദ്യാര്‍ഥികളില്‍ നിന്നും ചൈല്‍്ഡ് ലൈന്‍ മുഖേന മൊഴിരേഖപ്പെടുത്തി കുറ്റവാളികളുടെ പേരുവിവരം പോലീസിനു കൈമാറിയിട്ടും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസ് ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണം.
കഴിഞ്ഞ മാസം ബാര്‍ബര്‍ഷോപ്പില്‍ വെച്ചുണ്ടായ യുവാവിന്റെ ആത്മഹത്യക്കു തൊട്ടു പിന്നാലെയാണ് പീഡന വിവരം പുറത്താകുന്നത്. മരിക്കുന്നതിന് തലേദിവസം വാര്‍ഡ് മെമ്പറുടെ വീട്ടിലേക്ക് യുവാവിനെയും അച്ഛനെയും വിളിപ്പിച്ചിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുവാവിന്റെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തിരൂര്‍ എസ് ഐ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും സുഹൃത്തുക്കളും ഉള്‍പ്പെട്ടിരുന്നതായി മൊഴി ലഭിക്കുകയായിരുന്നു.
കുട്ടികളുടെ പരാതിയെ തുടര്‍ന്ന് അധ്യാപിക കുറ്റവാളികളുടെ പേരുവിവരങ്ങളും പീഡനത്തിന്റെ പൂര്‍ണ വിവരങ്ങളും കുട്ടികളില്‍ നിന്നും രേഖപ്പെടുത്തിയിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് യുവാവിനെയും അച്ഛനെയും അഞ്ച് അധ്യാപകരുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പറുടെ വീട്ടിലേക്ക് വിളിച്ച് താക്കീത് നല്‍കുകയായിരുന്നു. എന്നാല്‍ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരില്‍ നിന്നും എടുത്ത മൊഴിയിലാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായ വിവരം പുറത്താകുന്നത്.
ആറാം ക്ലാസുകാരികളായ മൂന്ന് പെണ്‍കുട്ടികളെ എട്ട് പേര്‍ പീഡിപ്പിച്ചതായി കുട്ടികള്‍ നല്‍കിയിരുന്ന പരാതിയില്‍ വ്യക്തമാക്കിയതായി അധ്യാപിക പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവം പോലീസ് ജില്ലാ ചൈല്‍ഡ്‌െൈലന്‍ കോ-ഓര്‍ഡിനേറ്ററെ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ നടത്തിയ പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായി മൂന്ന് പെണ്‍കുട്ടികളും മൊഴി നല്‍കുകയും ചെയ്തിരുന്നു. സ്‌കൂളിലെ പ്രധാനധ്യാപകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് തിരൂര്‍ സി ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ പീഡനത്തിനിരയായ കുട്ടികളെയും വീട്ടുകാരെയും ഭിഷണിപ്പെടുത്തി ഉന്നത ഇടപെടലിലൂടെ കേസ് ഒതിക്കിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമായിരിക്കുകയാണിപ്പോള്‍. ചില പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടപെടലാണ് ഇതിന് പിന്നില്‍ നടക്കുന്നത്.