കോഴിക്കോട് അമ്മയും മൂന്ന് പെണ്‍കുട്ടികളും മരിച്ച നിലയില്‍

Posted on: August 2, 2015 10:50 am | Last updated: August 4, 2015 at 12:12 am
SHARE

deathകോഴിക്കോട്: ബാലുശേരിയില്‍ അമ്മയും മൂന്ന് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തി. എകരൂള്‍ സ്വദേശിനി നസീല(30), മക്കളായ ഹന്ന(12), തസ്‌വ (3), നസ്‌വ (3) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.