Connect with us

Kerala

ഹജ്ജ്: ആദ്യവിമാനം സെപ്തംബര്‍ രണ്ടിന്

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന ഹാജിമാരുടെ വിമാനയാത്രാ പട്ടിക പ്രസിദ്ധീകരിച്ചു. 2015 സെപ്തംബര്‍ രണ്ടിന് തുടങ്ങി 17 ന് സമാപിക്കും. മടക്കയാത്ര ഒക്‌ടോബര്‍ 15 മുതല്‍ 29 വരെയാണ്. 16 ദിവസങ്ങളിലായി 19 വിമാന സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം കൊച്ചിയില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട് മദീന വഴിയാണ് മടക്കയാത്ര. സെപ്തംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലെയും ഒമ്പതിലെ ആദ്യ വിമാനത്തിലും യാത്ര ചെയ്യുന്നവര്‍ക്ക് 43 ദിവസവും, മറ്റുള്ളവര്‍ക്ക് 42 ദിവസവും വരുന്ന രീതിയാലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ഓരോ ഹാജിയും പുറപ്പെടേണ്ട വിമാനയാത്രാ തീയതിയും വിമാന നമ്പറും പൂര്‍ത്തിയായിട്ടില്ല. ഇത് പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

 

Latest