മുതലയുടെ വായില്‍ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: August 2, 2015 3:54 am | Last updated: August 1, 2015 at 11:56 pm
SHARE

muthalaകേന്ദ്രപ്പാറ(ഒഡീഷ): മുതലയുടെ വായില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സ്ത്രീ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഒഡീഷയിലെ സിന്‍ഗിരി ഗ്രാമവാസിയായ സാബിത്രി സമാല്‍(37) എന്ന വീട്ടമ്മയാണ് മുതലയുമായി പോരാടി സ്വജീവന്‍ തിരിച്ച് പിടിച്ചത്. വെള്ളിയാഴ്ച വീടിന് സമീപമുള്ള ജലാശയത്തില്‍ പാത്രം കഴുകാനായി എത്തിയ സാബിത്രിയെ ഒരു മുതല ആക്രമിക്കുകയായിരുന്നു.
ഇതിന് മുമ്പ് പല തവണ പാത്രം കഴുകാനായി താന്‍ ആ സ്ഥലത്ത് പോയിട്ടുണ്ടെന്നും എന്നാല്‍ ഇങ്ങനെയൊരു ആക്രമണം ഉണ്ടായിട്ടില്ലെന്നും സാബിത്രി ആശുപത്രിയില്‍ പറഞ്ഞു. ഇതിന് മുമ്പ് അവിടെ ആരും തന്നെ മുതലയെ കണ്ടിരുന്നില്ല. വളരെ പെട്ടെന്നായിരുന്നു ആക്രമണം. പ്രതികരിക്കാനുള്ള സമയം പോലും ലഭിച്ചില്ല. മുതല തന്റെ മേല്‍ ചാടിവീണ് തന്നെ വലിച്ചുകൊണ്ട് വെള്ളത്തിനടിയിലേക്ക് താഴ്ന്നു. ആ സമയത്ത് വീട്ടില്‍ നിന്നും കഴുകാനായി കൊണ്ടുവന്ന ഒരു അലൂമിനിയം കലവും തവിയും തന്റെ കൈയില്‍ ഉണ്ടായിരുന്നു. അവ ഉപയോഗിച്ച് താന്‍ മുതലയുടെ നെറ്റിയിലും കണ്ണിലും ആഞ്ഞടിച്ചെന്നും അങ്ങനെയാണ് അത് തന്റെ മേലുള്ള പിടി സാവധാനം വിട്ടതെന്നും യുവതി പറഞ്ഞു. വളരെ അത്ഭുതകരമായൊരു രക്ഷപെടലായിരുന്നു അതെന്നും സാബിത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം യുവതിയുടെ ചികിത്സക്ക് സഹായ ധനം നല്‍കുമെന്ന് ഫോറസ്റ്റ് ഡിവിഷനല്‍ ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here