സ്‌ഫോടനം നടത്താന്‍ തീവ്രവാദികളുടെ ‘പശു ബോംബ്’

Posted on: August 2, 2015 4:51 am | Last updated: August 1, 2015 at 11:53 pm
SHARE

Cow_pic_01.09.15_0കൊല്‍ക്കത്ത: സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ ‘പശു ബോംബ്’ ഉപയോഗിക്കുന്നതായി കണ്ടെത്തി. നക്‌സലുകള്‍ക്ക് സ്വാധീനമുള്ള നയാബസ്തി മേഖലയിലാണ് സ്‌ഫോടനം നടത്താനായി ഉപയോഗിക്കുന്ന പശുക്കളെ കണ്ടത്തിയത്. അതിര്‍ത്തിയില്‍ മേച്ച് നടക്കുന്ന പശുക്കളില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് റോന്ത് ചുറ്റുകയായിരുന്ന സൈനികര്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ഇവയുടെ വയറിന്റെ ഭാഗത്ത് ലോഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഇത് ബോംബാണെന്ന് വ്യക്തമാകുകയായിരുന്നു. വയറിനകത്ത് ബോംബ് വസ്തുക്കള്‍ സ്ഥാപിച്ച് തുന്നിക്കൂട്ടുകയാണ് ചെയ്യുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നൂറ് പശുക്കളെ അതിര്‍ത്തിയില്‍ നിന്ന് സൈന്യം കസ്റ്റഡിയിലെടുത്തു. പശുക്കളെ എക്‌സ്‌റേ നടത്താനുള്ള ഒരുക്കത്തിലാണ് സൈനികര്‍. പരിശോധനയില്‍ രണ്ട് കള്ളക്കടത്തുകാരെയും സൈന്യം പിടികൂടിയിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here