രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ കണ്ടെടുത്ത വിമാന ഭാഗം ഫ്രാന്‍സിലേക്കയച്ചു

Posted on: August 2, 2015 3:42 am | Last updated: August 1, 2015 at 11:47 pm
SHARE

malasyan flight partsക്വലാലംപൂര്‍: മലേഷ്യന്‍ വിമാനം എം എച്ച് 370ന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ദ്വീപായ റിയൂനിയയില്‍ കണ്ടെത്തിയ അവശിഷ്ടം വിമാനത്തിന്റെ രഹസ്യങ്ങള്‍ ചുരുളഴിക്കുന്നതിനായി ഫ്രാന്‍സിലേക്ക് അയച്ചു. അതേസമയം ഈ അവശിഷ്ടം ബോയിംഗ് 777 ന്റേതാകാനും സാധ്യതയുള്ളതായി പല ഭാഗത്തു നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഫ്രഞ്ച് ദ്വീപായ ലാ റിയൂനിയനില്‍ നിന്ന് കണ്ടെത്തിയ രണ്ട് മീറ്റര്‍ നീളം വരുന്ന വിമാനാവശിഷ്ടം ബോയിംഗ് 777 ല്‍ നിന്നാകാന്‍ വളരെ സാധ്യതയുണ്ട്. പക്ഷെ അത് എം എച്ച് 370ല്‍ നിന്നാണെങ്കില്‍ അത് കണ്ടെത്താനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് മലേഷ്യന്‍ പ്രധാന മന്ത്രി നജീബ് റസാഖ് വ്യക്തമാക്കി. ഫ്രാന്‍സിലെ സൈനിക വ്യോമ അന്വേഷണ വിഭാഗ(ബി ഇ എ) ത്തിന്റെ നേതൃത്വത്തില്‍ പരീക്ഷണം നടത്തുന്നതിനായി ദക്ഷിണ ഫ്രാന്‍സിലെ തൊലോസ് നഗരത്തിലേക്ക് വിമാനത്തിന്റെ അവശിഷ്ടം അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിമാനാവശിഷ്ടത്തിന്റെ വിഷയത്തില്‍ സഹകരിക്കാനായി അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളോടും സഹായം തേടിയിരക്കുന്നുവെന്ന് ബി ഇ എ വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ വേണ്ടി മലേഷ്യന്‍ അന്വേഷണ വിഭാഗം ലാ റ്യൂനിയനിലേക്ക് നീങ്ങിയിട്ടുണ്ട്. അതിനുപുറമെ ഫ്രഞ്ച് സൈനിക ഹെലികോപ്ടര്‍ അവശിഷ്ടം കണ്ടെടുത്ത പാറക്കെട്ടുകള്‍ നിറഞ്ഞ കടല്‍ തീരപ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ വിമാനാവശിഷ്ടങ്ങളുടെ ഉത്ഭവം ഊഹിക്കാനാവുന്നതിലും വളരെ കാലങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് മലേഷ്യ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. വിമാനാവശിഷടം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ചില യാത്രാ ചരക്കുകള്‍ കണ്ടെത്തിയെന്നത് അന്വേഷണങ്ങള്‍ക്ക് വെളിച്ചം പകരുന്നതാണ്. ഇത് വല്ലാത്ത ആശ്ചര്യദായകം തന്നെയാണ്. പുതിയ കണ്ടെത്തലുകള്‍ തനിക്ക് വല്ലാത്ത ആവേശം പകര്‍ന്നിരിക്കുന്നുവെന്നും വിമാനാവശിഷ്ടം കണ്ടെത്തിയ സംഘത്തിലെ ജോണി ബെഗ് പറഞ്ഞു.